കേരള സമാജം ബാംഗ്ലൂർ, വൈറ്റ് ഫീൽഡ് സോണിൻ്റെ നേതൃത്വത്തിൽ ഗൃഹാങ്കണ പൂക്കള മത്സരം നടത്തി. ചെണ്ടമേളത്തിൻ്റെയും മാവേലി മന്നൻ്റെയും അകമ്പടിയോട് കൂടി മത്സരാർത്ഥികളുടെ വീടുകൾ സന്ദർശിച്ചാണ് പൂക്കളങ്ങൾ വിലയിരുത്തിയത്.
വാശിയേറിയ പൂക്കളമത്സരത്തിൽ ഒന്നാം സ്ഥാനം യുനൈറ്റഡ് ബ്ലോസം അപാർട്മെന്റ് ടീമും രണ്ടാം സ്ഥാനം ബാലാജി ഇടേർനൽ അപാർട്ട്മെന്റ് ടീമും മൂന്നാം സ്ഥാനം പ്രമോദ് & ടീമും കരസ്ഥമാക്കി. കഴിഞ്ഞ 12 വർഷമായി വൈറ്റ് ഫീൽഡ് സോണിൻ്റെ നേതൃത്വത്തിൽ ഗൃഹാങ്കണ പൂക്കള മത്സരം നടത്തി വരുന്നു.
രാവിലെ 9 മണി മുതൽ 3 മണിവരെ നടന്ന പൂക്കള മത്സരത്തിന് സോൺ ചെയർമാൻ സുരേഷ് കുമാർ, കൺവീനർ ജയകുമാർ, സമാജം ജോയന്റ് സെക്രട്ടറി അനിൽകുമാർ, സോൺ വൈസ് ചെയർമാൻമാരായ സുജൻ, ശിവദാസൻ, ഫൈനാൻസ് കൺവീനർ റഫി കുര്യൻ, ജോയ്ന്റ് കൺവീനർ പ്രദീപൻ, പ്രോഗ്രാം കൺവീനർ സുജിത്, ഓണാഘോഷ കമ്മറ്റി കൺവീനർ ഒ.കെ.പ്രജീൻ, ശ്രീധരൻ, സലി, പവിത്രൻ, വിനോയ്, ജിതിൻ, വനിതാ വിഭാഗം ചെയർപേഴ്സൺ ശകുന്തള, കൺവീനർ രമ്യ പവിത്രൻ, സുമി മുരുഗൻ, ശ്രീജ രാജൻ, ഷെമിന പ്രദീപ്, ബിൻസി കണ്ണൻ എന്നിവർ നേതൃത്വം നൽകി.
വിജയികൾക്ക് സെപ്റ്റംബർ 6ന് വൈറ്റ് ഫീൽഡ് മഞ്ജുനാഥ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ഓണാഘോഷത്തിൽ മന്ത്രി എം ലിജു സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് സോൺ ചെയർമാൻ സുരേഷ് കുമാർ, കൺവീനർ ജയകുമാർ എന്നിവർ അറിയിച്ചു.