അണ്ടർ 19 ലോകകപ്പിൽ ഫൈനലിൽ കടന്ന് ഇന്ത്യ. ഇന്ന് നടന്ന സെമിഫൈനലിൽ ഇന്ത്യ അഫ്ഗാനിസ്ഥാനെ ഏഴ് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. അഫ്ഗാനിസ്ഥാൻ ഉയർത്തിയ 311 റൺസ് വിജയലക്ഷ്യം 41.1 ഓവറിൽ ഇന്ത്യ മറികടന്നു.
തകർപ്പൻ സെഞ്ചുറി നേടിയ മലയാളി താരം ആരോൺ ജോർജിന്റെയും അർധ സെഞ്ചുറി നേടിയ വൈഭവ് സൂര്യവൻഷിയുടെയും ക്യാപ്റ്റൻ ആയുഷ് മാത്രെയുടെയും മികവിലാണ് ഇന്ത്യ അനായാസമായി വിജയലക്ഷ്യം മറികടന്നത്.
ആരോൺ ജോർജ് 115 റൺസാണ് എടുത്തത്. 15 ബൗണ്ടറിയും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ആരോണിന്റെ ഇന്നിംഗ്സ്. വൈഭവ് 68 റൺസും ആയുഷ് 62 റൺസുമാണ് എടുത്തത്. വിഹാൻ മൽഹോത്ര 38 റൺസാണെടുത്തത്.