വടകര വില്യാപ്പള്ളിയിൽ കഴിഞ്ഞ ദിവസം സ്ഫോടനത്തിൽ വിദ്യാർഥിയുടെ കൈപ്പത്തി തകർന്ന സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് യുഡിഎഫ്. കൊറ്റിയാംവെള്ളിയിൽ പതിനാറുകാരനായ യദു ദേവിനാണ് പരിക്കേറ്റത്. യദുവിനെ ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബോംബ് നിർമാണത്തിനിടെയാണ് സ്ഫോടനമെന്ന് യുഡിഎഫ് ആരോപിച്ചു. സമഗ്രമായ അന്വേഷണം നടത്തണമെന്നും സിപിഎം നേതാവിന്റെ ബന്ധുവിന്റെ വീട്ടിലാണ് സ്ഫോടനമെന്നും യുഡിഎഫ് ആരോപിച്ചു. പൊട്ടിത്തെറിയുണ്ടായ വീട്ടിൽ നിന്നും അവശിഷ്ടങ്ങൾ നീക്കിയെന്നും പോലീസിൽ പരാതി നൽകുമെന്നും നേതാക്കൾ പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ആരോപണമെന്നാണ് യുഡിഎഫിന്റേത് എന്ന് എൽഡിഎഫ് ആരോപിച്ചു. ബോംബ് സ്ക്വാഡ് സ്ഥലത്ത് എത്തി പരിശോധന നടത്തി.