തൃശൂർ നെല്ലങ്കരയില്‍ പോലീസിന് നേരെ ആക്രമണം. 3 വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം. നെല്ലങ്കര വൈലോപ്പള്ളിയില്‍ ഒരു വീട് കേന്ദ്രീകരിച്ച് ലഹരി പാര്‍ട്ടി നടക്കുന്നു എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് എത്തിയ പോലിസ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. പിറന്നാൾ ആഘോഷത്തിൻ്റെ ഭാഗമായി നടന്ന ലഹരിപാര്‍ട്ടിയില്‍ ബഹളം ഉണ്ടായതിനെ തുടര്‍ന്നാണ് സമീപ വാസികള്‍ വിവരം പോലീസിനെ അറിയിച്ചത്. 4 പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബ്രഹ്‌മദത്തന്‍ എന്നയാളുടെ നേതൃത്വത്തിലാണ് ആക്രമണമുണ്ടായതെന്നാണ് വിവരം. 15 ഓളം പേരുള്ള സംഘമാണ് ആക്രമിച്ചത്. ഇതില്‍ 6 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Related Posts