മൂ​ന്ന് വ​യ​സു​കാ​ര​നെ കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. താ​റാ​വു​ക​ൾ​ക്ക് നീ​ന്തി​ക്കു​ളി​ക്കാ​ൻ ഉ​ണ്ടാ​ക്കി​യ കു​ള​ത്തി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കോ​ഴി​ക്കോ​ട് വാ​ണി​മേ​ലി​ൽ ആ​ണ് സം​ഭ​വം. നേ​പ്പാ​ൾ സ്വ​ദേ​ശിയായ മ​നോ​ജ് ജാ​ധ​രി​യു​ടെ മ​ക​ൻ പ്രി​യാ​ൻ​ഷ് ആ​ണ് മ​രി​ച്ച​ത്.

മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ഇ​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. മു​ങ്ങി​മ​ര​ണ​മെ​ന്നാ​ണ് പോ​സ്റ്റ്മോ​ർട്ടം റിപ്പോർട്ട്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് മൃ​ത​ദേ​ഹം ശേ​ഷം മാ​വൂ​ർ റോ​ഡി​ലെ ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു.

Related Posts