സമഗ്രമായ ജയിൽ പരിഷ്കരണത്തിന് കേരള സർക്കാർ നടപടികൾ ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. സംസ്ഥാനത്ത് ഒരു ജയിൽ കൂടി ആവശ്യമാണെന്നും ജയിലുകളിൽ തടവുപുളികളുടെ എണ്ണം കൂടുകയാണെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ജയിൽ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതിനുശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി.
തടവുപുള്ളികളെ നല്ല മാർഗത്തിലേക്ക് നയിക്കുന്ന തെറ്റുതിരുത്തൽ കേന്ദ്രങ്ങളായാണ് കേരളത്തിലെ ജയിലുകൾ പ്രവർത്തിക്കുന്നത്. തടവുപുള്ളികളുടെ എണ്ണം കൂടുന്നതിനാൽ ഒരു സെൻട്രൽ ജയിലിൻ്റെ ആവശ്യം സംസ്ഥാനത്തുണ്ട്. ജയിലുകളുമായി ബന്ധപ്പെട്ട് സമഗ്ര പരിഷ്കരണം നടപ്പാക്കാനുള ചർച്ചകൾ നടന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.