നമ്മ മെട്രോ മഞ്ഞ ലൈനിൽ ആറാമത്തെ ട്രെയിൻ സർവീസ് ഡിസംബർ 22 മുതൽ ഓടിത്തുടങ്ങും. നവംബർ അവസാന വാരത്തിലാണ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് (ബിഎംആർസിഎൽ) ആറ് കോച്ചുകളുള്ള ട്രെയിൻസെറ്റ് ലഭിച്ചത്. ഇതോടെ മഞ്ഞ ലൈനിൽ കാത്തിരിപ്പു സമയം 12 മിനിറ്റായി കുറയും.

ക്രിസ്മസിന് മുന്നോടിയായി ഡിസംബർ 22ന് ട്രെയിൻ സർവീസ് ആരംഭിക്കാൻ പദ്ധതിയിടുന്നതായി ബിഎംആർസിഎൽ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. നിലവിലെ രാവിലെ 6 മണി മുതൽ ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നത് ബിഎംആർസിഎൽ നേരത്തെയാക്കില്ല. അടിയന്തര സാഹചര്യങ്ങൾക്കായി ഗതാഗത തടസ്സം ഒഴിവാക്കുന്നതിനായി കുറഞ്ഞത് ഒരു ട്രെയിനെങ്കിലും മാറ്റിവെക്കാമെന്ന് മറ്റൊരു ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

ചൈനയിലെ സിആർആർസി നാൻജിംഗ് പുഷെൻ കമ്പനി ലിമിറ്റഡുമായുള്ള ഉപകരാർ പ്രകാരം കൊൽക്കത്തയ്ക്ക് സമീപം ടിറ്റാഗഡ് റെയിൽ സിസ്റ്റംസ് ലിമിറ്റഡ് (ടിആർഎസ്എൽ) ആണ് കോച്ചുകൾ നിർമ്മിച്ചത്. 1,578 കോടി രൂപയ്ക്ക് 36 ട്രെയിൻസെറ്റുകൾക്കയാണ് കമ്പനിയുമായി കരാറുള്ളത്.
ആറാമത്തെ ട്രെയിനിന് പാസഞ്ചർ സർവീസിൽ പ്രവേശിക്കുന്നതിന് മുമ്പ് സിഗ്നലിംഗ് ഇന്റർഫേസ് ടെസ്റ്റുകൾക്കൊപ്പം 750 കിലോമീറ്റർ മെയിൻലൈൻ ഓട്ടവും പൂർത്തിയാക്കേണ്ടതുണ്ട്.

Related Posts