സിനിമാലോകം ഉറ്റുനോക്കുന്ന പേട്രിയറ്റ് ട്രെയിലർ ലോഞ്ച് ഇന്ന്. ആരാധകരെ സാക്ഷിനിറുത്തി വൈകിട്ട് തൃശൂർ രാഗം തിയേറ്ററിൽ മമ്മൂട്ടിയും എറണാകുളം കവിത തിയേറ്ററിൽ മോഹൻലാലും നിർവഹിക്കും.
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരേ സമയം രണ്ട് വ്യത്യസ്ത ലൊക്കേഷനുകളിൽ രണ്ടു മെഗാ താരങ്ങൾ ഒന്നിച്ച് ഒരു ട്രെയിലറിൻ്റെ പ്രീമിയർ ലോഞ്ച് നടത്താൻ പോകുന്നത്. 3 മിനിട്ട് 29 സെക്കൻഡ് ദൈർഘ്യമുള്ളതാണ് ട്രെയിലർ. മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന പേട്രിയറ്റിൽ നയൻതാര, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, ദർശന രാജേന്ദ്രൻ, ഗ്രേസ് ആന്റണി, രേവതി, ഷെറിൻ ഷിഹാബ്, രാജീവ് മേനോൻ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളവതരിപ്പിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നീ ബാനറിൽ ആന്റോ ജോസഫ്, കെ.ജി അനിൽകുമാർ എന്നിവർ ചേർന്നാണ് നിർമ്മാണം.