സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ്റെ മകൻ എ.ആർ.അമീൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. ഇന്ന് പുലർച്ചെ 3.30ഓടെ ചെന്നൈ ഗിണ്ടിയിലെ ഒളിമ്പിയ ടെക് പാർക്ക് സിഗ്നലിന് സമീപമാണ് അപകടമുണ്ടായത്.

അമീനും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഇരുവാഹനങ്ങളിലെയും യാത്രക്കാർക്ക് നിസാര പരിക്കേറ്റതായാണ് വിവരം. പ്രാഥമിക ചികിത്സയ്ക്കായി ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് എല്ലാവരും വീട്ടിലേക്ക് മടങ്ങി.

സംഭവത്തിൽ അഡയാർ ട്രാഫിക് പൊലീസ് അന്വേഷണം ആരംഭിച്ചു. രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അപകടത്തിൻ്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി പൊലീസ് പരിശോധന തുടരുകയാണ്.

Related Posts