കശ്മീരിലെ കിഷ്തവാര്‍ ജില്ലയില്‍ സുരക്ഷാസേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. വ്യാഴാഴ്ച രാവിലെ മുതല്‍ ചാത്രൂ മേഖലയിലെ സിംഹപോറ പ്രദേശത്താണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. സുരക്ഷാസേന പ്രദേശം വളഞ്ഞതോടെ മൂന്ന്-നാല് ഭീകരവാദികള്‍ ഇവിടെ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ജെയ്ഷെ മുഹമ്മദ് അംഗങ്ങളാണ് ഇവര്‍ എന്നാണ് സൂചന.
ജമ്മു കശ്മീര്‍ പോലീസ്, സൈന്യം, അര്‍ധസൈനിക വിഭാഗങ്ങള്‍ എന്നിവര്‍ രഹസ്യവിവരം ലഭിച്ചതിന് പിന്നാലെ പ്രദേശത്ത് തിരച്ചില്‍ നടത്തിയത്. പുല്‍വാമ ജില്ലയിലെ ത്രാല്‍ മേഖലയിലെ നാദിര്‍ ഗ്രാമത്തില്‍ സുരക്ഷാസേന ഒരാഴ്ച മുന്‍പ് നടത്തിയ വ്യത്യസ്ത ഭീകരവിരുദ്ധ നടപടികളില്‍ മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരവാദികളെ വധിച്ചിരുന്നു. അമീര്‍ നസീര്‍ വാനി, ആസിഫ് അഹമ്മദ് ഷേഖ്, യാവര്‍ അഹമ്മദ് ഭട്ട് എന്നീ ഭീകരന്മാരാണ് അന്ന് കൊല്ലപ്പെട്ടത്.