സുവർണ്ണ കർണ്ണാടക കേരള സമാജം കന്റോൺമെന്റ് സോണിൻ്റെ ആഭിമുഖ്യത്തിൽ ശിശുദിനം, ദീപാവലി, ദാണ്ടിയാ നൈറ്റ് എന്നിവ സംയുക്തമായി ആഘോഷിച്ചു.

സമാജം അംഗങ്ങളുടെ സജീവ പങ്കാളിത്തത്തോടെ നടന്ന പരിപാടി ആഘോഷപ്പകിട്ടും സന്തോഷവും നിറഞ്ഞതായി. കുട്ടികളും മുതിർന്നവരും ഒരുപോലെ ആസ്വദിച്ച ഈ പരിപാടിയിൽ ലേഡീസ് വിംഗ് ചെയർപേഴ്സൺ വീണ ഉണ്ണികൃഷ്ണൻ, ജോയിന്റ് കൺവീനർ രശ്മി സജി, അഡ്വൈസർമാരായ പ്രസന്ന സേനൻ, അനിത ദാമോദരൻ എന്നിവർ പങ്കെടുത്തു. ചെയർമാൻ സുധാകരൻ, കൺവീനർ സരിത പ്രകാശ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
സമാജത്തിൻ്റെ ഐക്യവും കൂട്ടായ്മയും വിളിച്ചോതുന്ന ആഘോഷം പങ്കെടുത്തവർക്ക് മനോഹരമായ അനുഭവമായി.

Related Posts