ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ. ബി.അശോകിന്റെയും എന്‍. പ്രശാന്തിന്റെയും സസ്പെന്ഷന് സർക്കാർ പിന്‍വലിച്ചു. സമൂഹമാധ്യമത്തിലൂടെ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനെ വിമർശിച്ചതിന്റെ പേരിലാണ് പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്. മുൻ സർക്കാരിന്റെ പ്രവർത്തനങ്ങളെയും പിണറായി വിജയനെയും വിമർശിച്ച് അഭിമുഖം നൽകിയതിനു പിന്നാലെയാണ് അശോകിനെ സസ്പെൻഡ് ചെയ്തത്. അനുവാദമില്ലാതെ മാധ്യമങ്ങളോടു സംസാരിച്ചു, സർക്കാരിന്റെ പ്രതിഛായ മോശമാക്കി തുടങ്ങിയ കുറ്റങ്ങളാണ് അദ്ദേഹത്തിനു മേൽ ചുമത്തിയത്.
പ്രശാന്ത് രണ്ടു വർഷമായും അശോക് ഒന്നര മാസമായും സസ്പെൻഷനിലായിരുന്നു. വിമര്‍ശിച്ചതിന്റെ പേരിലെടുത്ത നടപടി അനാവശ്യമാണെന്ന് കണക്കിലെടുത്താണ് സര്‍ക്കാര്‍ നടപടി. കേരളത്തിൽ ഐഎഎസ് ഉദ്യോഗസ്ഥരുടെ കടുത്ത ക്ഷാമം നേരിടുകയാണെന്നും അത്തരമൊരു അവസരത്തിൽ രണ്ട് പേര് പുറത്തുനില്‍ക്കുന്നത് ഉചിതമല്ലെന്നുമാണ് സര്‍ക്കാരിൻ്റെ വിലയിരുത്തി.