ഓണക്കാലത്ത് വിപണിയിൽ വിലക്കയറ്റം നിയന്ത്രിക്കാനും പൊതുജനങ്ങൾക്ക് അവശ്യസാധനങ്ങൾ ലഭ്യമാക്കാനുമായി സപ്ലൈകോയ്ക്ക് 200 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ.

അനുവദിച്ച തുകയിൽ 100 കോടി രൂപ സപ്ലൈകോയുടെ ഓണവിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കും സബ്സിഡി നിരക്കിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കുന്നതിനുമായി വിനിയോഗിക്കും.

ശേഷിക്കുന്ന 100 കോടി രൂപ സപ്ലൈകോയ്ക്ക് സാധനങ്ങൾ വിതരണം ചെയ്ത വിതരണക്കാർക്കുള്ള കുടിശിക തീർക്കാനാണ് ചെലവഴിക്കുക. ഇതിലൂടെ ഓണക്കാലത്ത് ആവശ്യമായ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാനും വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാനും സാധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

Related Posts