ഹോർമുസ് കടലിടുക്കിൽ യു.എ.ഇയുടെ രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെ നടന്ന മിസൈൽ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേറ്റതിൽ ആറുപേർ ഇന്ത്യക്കാരാണ്. ഇവരിൽ നാലുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

ഒമാൻ തീരം വഴി ഹോർമുസ് കടലിടുക്ക് മുറിച്ചുകടക്കുകയായിരുന്ന മംബാസ‌, അൽ ബാഹിയ എന്നീ യു.എ.ഇ എണ്ണടാങ്കറുകൾക്കാണ് ആക്രമണം ഉണ്ടായത്. ക്രൂയിസ് മിസൈലുകൾ പതിച്ചതിനെ തുടർന്ന് ഇരുകപ്പലുകൾക്കും തീപിടിച്ചതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ആക്രമണത്തിന് പിന്നാലെ മേഖലയിലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലെ സംഘർഷം രൂക്ഷമാകുന്നതിനിടെ നടന്ന ഈ സംഭവം അന്താരാഷ്ട്ര കപ്പൽഗതാഗതത്തെയും എണ്ണവിപണിയെയും വീണ്ടും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

Related Posts