ആർട്ട് ഓഫ് ലിവിംഗ് സ്ഥാപകൻ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറിൻ്റെ എഴുപതാം ജന്മദിനാഘോഷങ്ങളുടെയും സംഘടനയുടെ 45-ാം വാർഷികത്തിൻ്റെയും ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് 10-ന് ബെംഗളൂരുവിലെത്തും. കനകപുര റോഡിലുള്ള ആർട്ട് ഓഫ് ലിവിംഗ് ഇൻ്റർനാഷണൽ സെൻ്ററിൽ നടക്കുന്ന വിപുലമായ ചടങ്ങുകളിൽ പ്രധാനമന്ത്രി മുഖ്യാതിഥിയായി പങ്കെടുക്കും. 182 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനവേദിയില്‍ വെച്ച് പുതിയ ധ്യാനമന്ദിരത്തിൻ്റെ ഉദ്ഘാടനവും മാനസികാരോഗ്യം, ഗ്രാമീണ വികസനം, പ്രകൃതി സംരക്ഷണം, സാമൂഹിക പരിവര്‍ത്തനം എന്നിവ ലക്ഷ്യമിട്ടുള്ള വിവിധ ദേശീയ സേവന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വ്വഹിക്കും.
ആഘോഷങ്ങളുടെ ഭാഗമായി മെയ് 13-ന് ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറിൻ്റെ നേതൃത്വത്തില്‍ ലോകസമാധാനത്തിനായി ആഗോള ധ്യാനവും സംഘടിപ്പിക്കുന്നുണ്ട്.
182 രാജ്യങ്ങളിലെ വൈവിധ്യമാര്‍ന്ന കലകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സാംസ്കാരിക ഉത്സവങ്ങൾ വാർഷികാഘോഷത്തോടനുബന്ധിച്ചു നടക്കും. വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് ബിംസ്റ്റെക് (BIMSTEC) രാജ്യങ്ങളില്‍ നിന്നുള്ള യുവനേതാക്കള്‍ക്കായി നേതൃത്വ പരിശീലന പരിപാടിയും വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായുള്ള ധാരണാപത്രങ്ങള്‍ ഒപ്പിടലും ഈ കാലയളവില്‍ നടക്കും.
ശ്രീ ശ്രീ രവിശങ്കറുമായുള്ള ദീർഘകാലത്തെ സൗഹൃദവും ആത്മീയ ബന്ധവും മുൻനിർത്തിയാണ് പ്രധാനമന്ത്രി ഈ സന്ദർശനം നടത്തുന്നത്. സമൂഹത്തിൻ്റെ താഴെത്തട്ടിലുള്ളവരുടെ ഉന്നമനം ലക്ഷ്യമിട്ട് ആർട്ട് ഓഫ് ലിവിംഗ് ആവിഷ്കരിച്ച ഒട്ടനവധി സേവന പദ്ധതികൾക്കും പ്രധാനമന്ത്രി അന്ന് തുടക്കം കുറിക്കും. ഇന്ത്യൻ സംസ്കാരത്തെയും ആത്മീയ മൂല്യങ്ങളെയും ആഗോളതലത്തിൽ എത്തിക്കുന്നതിൽ ശ്രീ ശ്രീ രവിശങ്കർ വഹിക്കുന്ന പങ്കിനെ പ്രധാനമന്ത്രി മുൻപും പല വേദികളിലും പ്രശംസിച്ചിട്ടുണ്ട്. ലോക സാംസ്കാരികോത്സവം പോലുള്ള വൻകിട പരിപാടികളിലെ പ്രധാനമന്ത്രിയുടെ സാന്നിധ്യം ഇരുവരും തമ്മിലുള്ള അടുത്ത ബന്ധത്തിൻ്റെ തെളിവായി മുൻപേ വിലയിരുത്തപ്പെട്ടിട്ടുള്ളതാണ്.
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കനകപുര റോഡിലും പരിസരങ്ങളിലും സുരക്ഷാ കഴിഞ്ഞ 45 വർഷത്തെ പ്രവർത്തനത്തിനിടയിൽ യോഗയ്ക്കു്കും ധ്യാനത്തിനും പുറമെ പരിസ്ഥിതി സംരക്ഷണം, വിദ്യാഭ്യാസ പുരോഗതി തുടങ്ങിയ മേഖലകളിൽ വലിയ മുന്നേറ്റമാണ് ആർട്ട് ഓഫ് ലിവിംഗ് നടത്തിയിട്ടുള്ളത്. നദികളുടെ പുനരുജ്ജീവനവും ദുരന്തനിവാരണ പ്രവർത്തനങ്ങളും വഴി ലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്.