ഐപിഎൽ 2026ലെ നിർണായക പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ 9 റൺസിനാണ് ലക്നൗ സൂപ്പർ ജയന്റ്സിന് പരാജയപ്പെടുത്തി. സെഞ്ചുറി നേടിയ മിച്ചൽ മാർഷിന്റെയും മികച്ച ബൗളിംഗ് കാഴ്ചവെച്ച പ്രിൻസ് യാദവിന്റെയും പ്രകടനമാണ് ലക്നൗവിനെ വിജയത്തിലേക്ക് നയിച്ചത്.
മഴ കാരണം19 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലക്നൗ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 209 റൺസ് നേടി. 56 പന്തിൽ 111 റൺസെടുത്ത മിച്ചൽ മാർഷും 38 റൺസ് നേടിയ നിക്കോളാസ് പുരാനും അവസാന ഓവറുകളിൽ വെടിക്കെട്ട് നടത്തിയ റിഷഭ് പന്തും (10 പന്തിൽ 32*) മികച്ച സ്കോർ നേടാൻ പ്രധാന പങ്കുവഹിച്ചു. മഴ നിയമപ്രകാരം ആർസിബിയുടെ വിജയലക്ഷ്യം 19 ഓവറിൽ 213 റൺസായി നിശ്ചയിച്ചു.
കൂറ്റൻ സ്കോർ പിന്തുടർന്ന ആർസിബിയുടെ വിരാട് കോലിയും (0) ജേക്കബ് ബേഥലിനും (4) വേഗത്തിൽ പുറത്തായതോടെ ആർസിബി പ്രതിരോധത്തിലായി. 31 പന്തിൽ 61 റൺസെടുത്ത രജത് പാട്ടീദാർ ടീമിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. അവസാന ഓവറുകളിൽ ടിം ഡേവിഡ് (40), ക്രുനാൽ പാണ്ഡ്യ (28), റൊമാരിയോ ഷെപ്പേർഡ് (23) എന്നിവർ ആഞ്ഞുപിടിച്ചെങ്കിലും ലക്ഷ്യത്തിന് 9 റൺസ് അകലെ പൊരുതിവീണു.
മൂന്ന് വിക്കറ്റെടുത്ത പ്രിൻസ് യാദവും രണ്ട് വിക്കറ്റെടുത്ത ഷഹബാസ് അഹമ്മദുമാണ് ആർസിബിയുടെ റൺവേട്ടയ്ക്ക് തടയിട്ടത്.