കവടിയാർ കൊട്ടാരത്തിലെ കവർച്ച കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. കൊട്ടാരത്തിൽ നിന്ന് രണ്ട് 2 കോടിയോളം രൂപ വിലമതിക്കുന്ന സ്വർണ്ണാ ണാഭരണങ്ങൾ നഷ്ടമായ സംഭവത്തിൽ ജില്ലാ ക്രൈം ബ്രാഞ്ച് സംഘമാണ് അന്വേഷണം നടത്തുക. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന, പൗരാണിക മൂല്യമുള്ള വസ്തുക്കളാണ് നഷ്ടമായത് എന്നതിനാലാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത്.
തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറാണ് അന്വേഷണം കൈമാറിയത്. ഇങ്ങനെയുള്ള കേസുകൾ ക്രൈം ബ്രാഞ്ചിന് കൈമാറണമെന്ന ഡിജിപിയുടെ മുൻകാല ഉത്തരവ് കണക്കിലെടുത്താണ് നീക്കം. കന്റോൺമെന്‍റ് അസിസ്റ്റന്‍റ് കമ്മീഷണറുടെ നേതൃത്വത്തിൽ നിലവിൽ പേരൂർക്കട പൊലീസാണ് കേസ് അന്വേഷിക്കുന്നത്. കൊട്ടാരം കുടുംബാംഗങ്ങളുടെയും ജീവനക്കാരുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.