കുമ്മനം രാജശേഖരൻ ആറന്മുളയിൽ മത്സരിക്കും. ബിജെപി കേന്ദ്ര നേതൃത്വത്തിൻ്റെതാണ് തീരുമാനം. ഇന്ന് തന്നെ മണ്ഡലത്തിൽ എത്തി പ്രചാരണം ആരംഭിക്കും. ആറന്മുളയിലെ സീറ്റ് ബിഡിജെഎസിന് നൽകാനുള്ള തീരുമാനത്തിനെതിരെ വൻ പ്രതിഷേധം പാർട്ടിക്കുള്ളിൽ ഉയർന്നിരുന്നു. അതേസമയം, കോന്നി സീറ്റ് ബിഡിജെഎസിന് നൽകാൻ തീരുമാനമായി.

ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് ഇന്നലെ രാത്രി ചേർന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോ​ഗത്തിൽ തർക്കമുള്ള സീറ്റുകളിലടക്കം ധാരണയായെന്നാണ് റിപ്പോർട്ട്. ശക്തരായ സ്ഥാനാർത്ഥികളെ തന്നെ അണിനിരത്തി പ്രധാനപ്പെട്ട മണ്ഡലങ്ങളിൽ ത്രികോണ മത്സരം ഉറപ്പാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.

Related Posts