ഐപിഎൽ മത്സരത്തിനിടെ ഡ്രസിംഗ് റൂമിൽ ഇ – സിഗരറ്റ് വലിച്ച രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ റിയാൻ പരാഗിന് ബിസിസിഐ പിഴ ചുമത്തി. മാച്ച് ഫീയുടെ 25 ശതമാനം പിഴയും ഒരു ഡീമെറിറ്റ് പോയിന്റുമാണ് ചുമത്തിയത്. കഴിഞ്ഞ ദിവസം പഞ്ചാബിനെതിരായ മത്സരത്തിനിടെ ആയിരുന്നു സംഭവം. പരാഗിനെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായതിന് പിന്നാലെയാണ് ബിസിസിഐ നടപടി സ്വീകരിച്ചത്.
ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.21 ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ലെവൽ 1 കുറ്റമാണ് താരത്തിനെതിരെ ചുമത്തിയിരിക്കുന്നത്. 2019 മുതൽ ഇന്ത്യയിൽ ഇ -സിഗരറ്റുകൾ നിരോധിച്ചിട്ടുണ്ട്. സ്റ്റേഡിയത്തിലും ഡ്രസിംഗ് റൂമിനും അകത്തും ഡഗൗട്ടിലും പുകവലി നിരോധിച്ചിട്ടുണ്ട്.