ഇറാൻ്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനെയുടെ വധത്തിന് പ്രതികാരം ചെയ്യേണ്ടവരുടെ പട്ടികയെന്ന പേരിൽ യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ്, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉൾപ്പെടെ 13 ആഗോള നേതാക്കളുടെ ചിത്രങ്ങളടങ്ങിയ റിപ്പോർട്ട് ഇറാനിലെ കൺസർവേറ്റീവ് ദിനപത്രമായ ഹംഷഹ്‌രി പ്രസിദ്ധീകരിച്ചു.

ഫെബ്രുവരി 28-ന് യുഎസ്–ഇസ്രയേൽ സഖ്യത്തിൻ്റെ വ്യോമാക്രമണത്തിൽ ഖമനെയ് കൊല്ലപ്പെട്ടതിനെ തുടർന്നാണ് റിപ്പോർട്ട് പുറത്തുവന്നത്. ഖമനെയുടെ മകനും പിൻഗാമിയുമായ മുജ്തബ ഖമനെയ് പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ പട്ടിക പ്രസിദ്ധീകരിച്ചത്.

ട്രംപിനും നെതന്യാഹുവിനും പുറമെ ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ, ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, ജർമൻ ചാൻസലർ ഫ്രിഡ്രിക് മെർസ്, അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് എന്നിവരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

അതേസമയം, ഈ പട്ടികയ്ക്ക് ഇറാൻ സർക്കാരിൻ്റെ ഔദ്യോഗിക അംഗീകാരമുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല. യുദ്ധകാലത്ത് യൂറോപ്യൻ രാജ്യങ്ങൾ അമേരിക്കക്കും ഇസ്രയേലിനും പിന്തുണ നൽകിയെന്നും, തങ്ങളുടെ രാജ്യത്തിനെതിരായ ആക്രമണത്തിൽ പങ്കാളികളായെന്നും ഇറാൻ നേരത്തെ ആരോപിച്ചിരുന്നു.

Related Posts