മുൻ ബിജെപി സർക്കാരിനെതിരെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് പത്രങ്ങളിൽ പരസ്യം നൽകിയതുമായി ബന്ധപ്പെട്ട അപകീർത്തിക്കേസ് കർണാടക ഹൈക്കോടതി തള്ളി. മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കുമെതിരേ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതിയുടെ നടപടി.

ഭരണത്തെ വിമർശിക്കുന്നത് അപകീർത്തി നിയമത്തിൻ്റെ പരിധിയിൽ വരില്ലെന്ന വാദം അംഗീകരിച്ചാണ് ഹൈക്കോടതി കേസ് തള്ളിയത്. നേരത്തേ ഇതേ കേസിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ കുറ്റവിചാരണയും ഫെബ്രുവരിയിൽ ഹൈക്കോടതി റദ്ദാക്കിയിരുന്നു.

2023 മേയ് അഞ്ചിന് അന്നത്തെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെ ’40 ശതമാനം കമ്മിഷൻ സർക്കാർ’ എന്ന് ആരോപിച്ച് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി പത്രങ്ങളിൽ പരസ്യം നൽകിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ബിജെപി സംസ്ഥാന സെക്രട്ടറി എസ്. കേശവപ്രസാദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

Related Posts