രണ്ടു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് ശിവഗിരി മഠം സന്ദർശിക്കും. ഇടുക്കിയിൽ നിന്ന് ഹെലികോപ്റ്റർ മാർഗം പത്ത് മണിയോടെ ശിവഗിരിയിലെത്തുന്ന അദ്ദേഹം ഗുരുദേവ സമാധിയിൽ ദർശനം നടത്തും. ശി​വ​ഗി​രി​യി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് തി​രി​ക്കു​ന്ന രാ​ഹു​ൽ ഗാ​ന്ധി ​ടെ​ക്നോ പാ​ർ​ക്കി​ൽ ഐ​ടി പ്ര​ഫ​ഷ​ന​ലു​ക​ളു​മാ​യി സം​വാ​ദം ന​ട​ത്തും.
ഗുരു-ഗാന്ധി സമാഗമത്തിൻ്റെ ശതാബ്ദി സമ്മേളനത്തിൽ പങ്കെടുത്തതിന് പിന്നാലെയാണ് അദ്ദേഹത്തിൻ്റെ ശിവഗിരി സന്ദർശനം എന്നത് ശ്രദ്ധേയമാണ്. വൈകുന്നേരം പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന യുഡിഎഫിൻ്റെ ‘പുതുയുഗ യാത്ര’ സമാപന സമ്മേളനം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും.

Related Posts