സബേർബൻ റെയിൽ സ്റ്റേഷനുകളിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പ്ലാറ്റ്ഫോം സ്ക്രീൻ ഡോറുകൾ സ്ഥാപിക്കും. തിരക്കിൽപെട്ട് യാത്രക്കാർ പ്ലാറ്റ്ഫോമുകളിൽ നിന്ന് ട്രാക്കിലേക്ക് വീണുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുകയാണു ലക്ഷ്യം. ആദ്യഘട്ട നിർമാണം പുരോഗമിക്കുന്ന ബയ്യപ്പനഹള്ളി-ചിക്കബാനവാര പാതയിലെ സ്റ്റേഷനുകളിലാണ് സ്ക്രീൻ ഡോറുകൾ സ്ഥാപിക്കുക.
യാത്രക്കാരോ ലഗേജുകളോ വാതിലിനുള്ളിൽ കുടുങ്ങിയാൽ എമർജൻസി ബട്ടൺ സൗകര്യവും ഏർപ്പെടുത്തും. ട്രെയിനുകൾ നിർത്തുന്ന സമയത്ത് കോച്ചുകളുടെ വാതിലുകൾ തുറക്കുന്നതിനൊപ്പം സ്ക്രീൻ ഡോറുകളും തുറക്കും. നിശ്ചിത സമയത്തിന് ശേഷം അടയുകയും ചെയ്യും.