കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ മാരകമായ ഭീകരാക്രമണത്തിൽ വിശദീകരണവുമായി പാകിസ്ഥാൻ. തങ്ങൾക്ക് ഇതിൽ പങ്കില്ലെന്നും എല്ലാ ഭീകരതയെയും തങ്ങൾ എതിർക്കുമെന്നുമാണ് പാകിസ്ഥാൻ്റെ വിശദീകരണം. വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത് പാകിസ്ഥാൻ പ്രതിരോധ വകുപ്പ് മന്ത്രിയാണ്. രാജ്യത്തെയാകെ ഞെട്ടിച്ച പഹൽ​ഗാം ഭീകരാക്രമണത്തിൻ്റെ സൂത്രധാരൻ ലഷ്കർ നേതാവ് സെയ്ഫുള്ള കസൂരിയെന്നുള്ള സൂചനകള്‍ ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. ബൈസരൻ വാലിയിൽ നടന്നത് ലഷ്കർ – ഐഎസ്ഐ ആസൂത്രിത ആക്രമണമെന്നാണ് സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്നത്. ലഷ്കർ ഇ തൊയ്ബയുടെ പങ്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

Related Posts