കെ എൻ എസ് എസ് കരയോഗങ്ങളിൽ ഓണച്ചന്തയ്‌ക്ക് തുടക്കമായി.

കെ എൻ എസ് എസ് എം എസ് നഗർ കരയോഗം നടത്തുന്ന “ഓണച്ചന്ത” കമ്മനഹള്ളി ആർ എസ് പാളയ എം എം ഇ ടി സ്കൂളിൽ ആരംഭിച്ചു. കെ എൻ എസ് എസ് ചെയർമാൻ ആർ മനോഹര കുറുപ്പ് ഭദ്ര ദീപം കൊളുത്തി ഓണച്ചന്ത ഉദ്ഘാടനം നിർവഹിച്ചു. കരയോഗം പ്രസിഡണ്ട് കെ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഇ സി ദേവീദാസ് സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി ടി വി നാരായണൻ, ഖജാൻജി എൻ വിജയകുമാർ, എം എം ഇ ടി സ്കൂൾ സെക്രട്ടറി മുരളീധർ നായർ, ട്രസ്റ്റി മെമ്പർമാർ ഓണച്ചന്തയിൽ എത്തിയവർക്ക് ഓണാശംസകൾ നേർന്നു. മഹിളാ വിഭാഗം പ്രസിഡണ്ട് ശ്രീദേവി സുരേഷ് നന്ദി രേഖപെടുത്തി. ഓണച്ചന്തയിൽ വെളിച്ചെണ്ണയിൽ തയാറാക്കിയ റൗണ്ട് ചിപ്സ്, 4 കട്ട് ചിപ്സ്, സ്വീറ്റ് ചിപ്സ്, ചക്ക ചിപ്സ്, ചികിഡ, ഹൽവ, കൈത്തറി ഉത്പന്നങ്ങൾ, മഹിളാ വിഭാഗം പാചകം ചെയ്ത വിവധ തരം (മാങ്ങ, നെല്ലിക്ക, നാരങ്ങ, വടികപുളി, ഇഞ്ചിപ്പുളി, വെളുത്തുള്ളി) അച്ചാറുകൾ, ഉണ്ണിയപ്പം, അച്ചപ്പം, മുറുക്ക് എന്നിവ ചന്തയിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ദേവിദാസ് 8050508826.

കെ എൻ എസ് എസ് കൊത്തന്നൂർ കരയോഗം സംഘടിപ്പിക്കുന്ന ഓണച്ചന്ത ആരംഭിച്ചു. ഓണസദ്യക്ക് ആവശ്യമായ സാധനങ്ങൾ, കൈത്തറി ഉത്പന്നങ്ങൾ, ഡ്രസ് മെറ്റീരിയൽ, ചിപ്സ്, ഹൽവ, അച്ചാറുകൾ, പഴങ്ങൾ, പലവ്യഞ്ജനം, പച്ചക്കറികൾ എന്നിവ ചന്തയിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 9448829412 .

IMG_20260823_171433

Related Posts