സമന്വയ എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിൻ്റെ കൃഷ്ണായനം / ഗോവർദ്ധനം ബാലഗോകുലത്തിൻ്റെ നേതൃത്വത്തിൽ ഓണാഘോഷം അതിഗംഭീരമായി ആഘോഷിച്ചു.
ആഘോഷത്തിൽ കുട്ടികളും മാതാപിതാക്കളും പങ്കെടുത്തു. കുട്ടികൾ ചേർന്ന് മനോഹരമായ ഓണപ്പൂക്കളം തീർത്ത് ആഘോഷം ഗംഭീരമാക്കി. തുടർന്ന് ഓണപ്പാട്ടുകൾ, കുട്ടികളുടെ കലാപരിപാടികൾ എന്നിവ നടന്നു. ഓണത്തിൻ്റെ ഐതിഹ്യത്തെപ്പറ്റിയും അതിൻ്റെ ആനുകാലിക പ്രസക്തിയെക്കുറിച്ചും ശ്യാംസുന്ദർ ക്ലാസ്സ് എടുത്തു.
സ്ഥാനീയ സമിതി, മാതൃസമിതി അംഗങ്ങളുടെ ഓണപ്പാട്ടുകൾ ഗൃഹാതുരത്വം ഉണർത്തി. തുടർന്ന് ജന്മദിനം ആഘോഷിച്ച ശ്രദ്ധ എല്ലാവർക്കും മധുരം വിതരണം ചെയ്തു. അമോഘ് ശ്രീകാന്തിൻ്റെ ജന്മദിനത്തോട് അനുബന്ധിച്ചു എല്ലാവർക്കും പായസം വിതരണം ചെയ്തു.
ദാസറഹള്ളി ഭാഗ് സെക്രട്ടറി പ്രശോബിൻ്റെ നന്ദി പ്രകാശനത്തോടെ പരിപാടികൾ സമാപിച്ചു.
…………………………………..
സമന്വയ എഡ്യൂക്കേഷനൽ & ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗ് പീനിയ സ്ഥാനീയ സമിതി, മാതൃസമിതി, ബാലഗോകുലം കുടുംബം എന്നിവരുടെ കൂട്ടായ്മയിൽ യദുകുലം ബാലഗോകുലം ഓഫീസിൽ ഓണാഘോഷവും ഒന്നാം വാർഷികാഘോഷവും അതിഗംഭീരമായി ആഘോഷിച്ചു.
രാവിലെ 9.30 മുതൽ കുട്ടികൾ മനോഹരമായ ഓണപ്പൂക്കളം തീർത്തു. തുടർന്ന് ഓണപ്പാട്ടുകൾ, ഓണമാഹാത്മ്യ പ്രഭാഷണം, നൃത്തങ്ങൾ എന്നിവ നടന്നു.
കുട്ടികൾ, സ്ഥാനീയ സമിതി, മാതൃസമിതി അംഗങ്ങൾക്കായി ഓണക്കളികൾ – മ്യൂസിക്കൽ ചെയർ, ലെമൺ സ്പൂൺ, സുന്ദരിക്ക് പൊട്ടുതൊടൽ, സൂചിയിൽ നൂൽ കോർക്കൽ, കപ്പുകൾക്കിടയിലൂടെ കണ്ണുകെട്ടി നടത്തം, ഉറിയടി തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു.
മുഖ്യാതിഥികളായി സമന്വയ ദാസറഹള്ളി ഭാഗ് പ്രസിഡണ്ട് ജയദേവൻ വൈസ് പ്രസിഡണ്ട് സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു. ജയദേവൻ ജി കുട്ടികൾക്കായി ഗാനം ആലപിച്ചു. മാതൃസമിതി, സ്ഥാനീയ സമിതി കൂട്ടായ്മയിൽ വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കി. സന്തോഷും കുടുംബവും കുട്ടികൾക്ക് ഓണസമ്മാനങ്ങൾ വിതരണം ചെയ്തു.
