നേപ്പാളിൽ മിന്നൽപ്രളയം ദുരന്തം വിതച്ച സാഹചര്യത്തിൽ ദുരിതബാധിത മേഖലകളിൽ മലയാളികൾ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. നേപ്പാളിലെ വിവിധ പ്രദേശങ്ങളിൽ കഴിയുന്ന മലയാളികളുടെ സുരക്ഷ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കും അവരുടെ ബന്ധുക്കൾക്കും ആവശ്യമായ സഹായം ലഭ്യമാക്കുന്നതിനായി നോർക്ക റൂട്ട്സ് പ്രത്യേക ഹെൽപ്‌ലൈൻ സംവിധാനവും ഒരുക്കിയിട്ടുണ്ട്.

സഹായം ആവശ്യമുള്ളവർക്ക് നോർക്ക റൂട്ട്സിന്റെ ടോൾ ഫ്രീ നമ്പറായ 1070ൽ ബന്ധപ്പെടാം. കൂടാതെ വിദേശകാര്യ മന്ത്രാലയം സജ്ജമാക്കിയിട്ടുള്ള 0086 139 8999 0012, 0086 185 1428 4905 എന്നീ ഹെൽപ്‌ലൈൻ നമ്പറുകളിലും വിവരങ്ങൾ അറിയിക്കാം.

നേപ്പാളിലെ ദുരന്തബാധിത പ്രദേശങ്ങളിൽ കുടുങ്ങിയിട്ടുള്ള മലയാളികളുടെ വിവരങ്ങൾ ലഭിക്കുന്നതിനും ആവശ്യമായ അടിയന്തര സഹായം ഏകോപിപ്പിക്കുന്നതിനുമാണ് ഹെൽപ്‌ലൈൻ സംവിധാനം പ്രയോജനപ്പെടുത്തുന്നത്.

Related Posts