നേപ്പാളിൽ ജെൻ സി പ്രക്ഷോഭത്തിനു ശേഷം രൂപീകരിച്ച പുതിയ സർക്കാരിൻ്റെ പ്രതിനിധി ഇന്ത്യയിലേക്ക്. നേപ്പാളിൻ്റെ പുതിയ ഊർജ-ജലവിഭവ വകുപ്പ് മന്ത്രി കുൽമാൻ ഗിസിങാണ് ഇന്ത്യ സന്ദർശിക്കുന്നത്. നേപ്പാളിലെ ഇടക്കാല സർക്കാരും ഇന്ത്യയുമായുള്ള സൗഹൃദം തുടരുമെന്ന വ്യക്തമായ സൂചന നൽകുന്നത്.

ഒക്ടോബർ 27 മുതൽ 30 വരെയാണ് ഇന്ത്യാ സന്ദശനം. അന്താരാഷ്ട്ര സൗരോർജ സഖ്യത്തിൻ്റെ (International Solar Alliance -ISA) സമ്മേളനത്തിലാണ് കുൽമാൻ ഗിസിങ് പങ്കെടുന്നത്. നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കിയുടെ പുതിയ സർക്കാരിൽ നിന്നുള്ള ആദ്യ മന്ത്രിതല സന്ദർശനമാണിത്. ഇന്ത്യാ സന്ദർശനത്തിന് നേപ്പാൾ മന്ത്രിസഭ അനുമതി നൽകി.

Related Posts