എ ഡി എമ്മായിരുന്ന നവീൻ ബാബുവിൻ്റെ മരണത്തിൽ സി ബി ഐ അന്വേഷണമില്ല. നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജി ഹൈക്കോടതി തള്ളി. കൊലപാതക സാദ്ധ്യതയെന്ന് തെളിയിക്കുന്ന തെളിവുകൾ ഹാജരാക്കാൻ ഹർജിക്കാരിക്ക് സാധിച്ചില്ലെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ച് നിരീക്ഷിച്ചു. പ്രത്യേക അന്വേഷണ സംഘം തന്നെ കേസ് അന്വേഷിച്ചാൽ മതിയെന്ന് കോടതി നിർദേശം നൽകി. എന്നാൽ കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചു. കേസന്വേഷണത്തിൽ തൃപ്തിയില്ലാത്തതിനാലാണ് ഹൈക്കോടതിയെ സമീപിച്ചത്. പിന്മാറില്ലെന്നും ഏതറ്റംവരെയും പോകുമെന്നും അവർ വ്യക്തമാക്കി. മേൽക്കോടതിയെ സമീപിക്കുമെന്ന് നവീൻ ബാബുവിൻ്റെ സഹോദരനും അറിയിച്ചു.

Related Posts