അമ്മയുടെ കാമുകൻ രണ്ടര വയസുള്ള മകളെ ലൈംഗികമായി പീഡിപ്പിക്കുന്നത് അമ്മ കണ്ടു നിന്നെന്ന് മുംബൈ പൊലീസ്. മൽവാനിയിലാണ് സംഭവം. ക്രൂരമായ പീഡനക്കൊലപാതകത്തിൽ കുട്ടിയുടെ അമ്മയായ മുപ്പതുകാരിയെയും കാമുകൻ 19കാരനെയും പൊലീസ് അറസ്‌റ്റ് ചെയ്‌തു. കാമുകൻ അമ്മയുടെ കൺമുന്നിൽ വച്ചാണ് കുഞ്ഞിനെ ലൈംഗികമായി ഉപദ്രവിച്ചെതന്ന് പൊലീസ് പറയുന്നു. പീഡനത്തിനിടയിലുണ്ടായ മുറിവിനെയും വേദനയും കാരണം കുഞ്ഞ് മരിച്ചു.

ഞായറാഴ്‌ച രാത്രിയിൽ മരിച്ച കുഞ്ഞിനെയുമായി യുവതിയും കാമുകനും ആശുപ്രതിയിലെത്തിയതോടെയാണ് ക്രൂരകൊലപാതകം ചുരുളഴിഞ്ഞത്. ചുഴലി പോലെ കുഞ്ഞിന് വന്നുവെന്നും ശ്വാസമെടുക്കാനാകുന്നില്ലെന്ന് കാണിച്ചാണ് ജൻകല്യാണിലെ ആശുപത്രിയിൽ എത്തിച്ചത്. കുട്ടിയെ പരിശോധിച്ച ഡോക്‌ടർമാർ കുട്ടി മരിച്ചതായി സ്‌ഥിരീകരിക്കുകയും സ്വകാര്യഭാഗങ്ങളിൽ മുറിവുള്ളതും ശ്രദ്ധയിൽ പ്പെട്ടു. ഇതോടെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയതിന് പിന്നാലെ കുട്ടിയുടെ മൃതദേഹം പോസ്റ്റു‌മോർട്ടത്തിനായി മാറ്റി,

കുട്ടി ലൈംഗിക പീഡനത്തിനിരയായെന്നും ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്നും പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. ഇതിൻ്റെ അടിസ്ഥാനത്തിൽ പോക്സോയടക്കമുള്ള വകുപ്പുകൾ ചുമത്തി ഇരുവരെയും അറസ്‌റ്റ് ചെയ്തു. 3 വർഷമായി ഭർത്താവുമായി യുവതി പിരിഞ്ഞു താമസിക്കുകയാണെന്നും അമ്മയ്ക്കൊപ്പം താമസിച്ചു വരുന്നതിനിടയിലാണ് 19 കാരനുമായി പ്രണയത്തിലായതെന്നും പൊലീസ് കണ്ടെത്തി. 2 വർഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു

Related Posts