അപകീർത്തികരമായ പോസ്റ്റുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നടി മഞ്ജു വാര്യർ നൽകിയ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനും ഓൺലൈൻ മാധ്യമ പ്രവർത്തകൻ ഷാജൻ സ്കറിയയും ഇന്ന് കോടതിയിൽ വിശദീകരണം നൽകും. എറണാകുളം സെഷൻസ് കോടതിയാണ് മഞ്ജു വാര്യർ നൽകിയ മാനനഷ്ടക്കേസിലെ ഉപഹർജിയിൽ ഇരുവരുടെയും വിശദീകരണം കേൾക്കുന്നത്.

മഞ്ജു വാര്യരെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച അപകീർത്തികരമായ പോസ്റ്റുകൾ നീക്കം ചെയ്യണമെന്നാണ് പരാതിയിലെ ആവശ്യം. അതേസമയം, മാനനഷ്ടക്കേസ് ഒക്ടോബർ അഞ്ചിന് കോടതി പരിഗണിക്കും.

Related Posts