സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 3,760 രൂപ കുറഞ്ഞതോടെ വില 92,080 രൂപയായി. ഗ്രാമിന് 470 രൂപ കുറഞ്ഞ് 11,510 രൂപയിലുമെത്തി. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തുന്നത്.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി സ്വർണവിലയിൽ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ആഗോള വിപണിയിലെ മാറ്റങ്ങളും രൂപയുടെ മൂല്യത്തിലുണ്ടായ വ്യതിയാനങ്ങളുമാണ് ആഭ്യന്തര വിപണിയിലും വില കുറയാൻ കാരണമായതെന്നാണ് വിലയിരുത്തൽ.

സ്വർണവില വീണ്ടും ഒരു ലക്ഷത്തിന് താഴെയെത്തിയത് വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ആശ്വാസമായിട്ടുണ്ട്. അതേസമയം, അന്താരാഷ്ട്ര വിപണിയിലെ പ്രവണതകൾ, ഡോളറിനെതിരായ രൂപയുടെ മൂല്യം, ക്രൂഡ് ഓയിൽ വില, ഇറക്കുമതി തീരുവ തുടങ്ങിയ ഘടകങ്ങൾ വരും ദിവസങ്ങളിലും സ്വർണവിലയെ സ്വാധീനിച്ചേക്കും. വിലയിൽ ചാഞ്ചാട്ടം തുടരാനാണ് സാധ്യതയെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു.

Related Posts