യു.എസിലെ ആഞ്ജലസ് പസഫിക് പാലിസേഡ്സ് വൻ കാട്ടുതീയിൽ നിരവധി വീടുകളും കെട്ടിടങ്ങളും വാഹനങ്ങളും ഉൾപ്പെടെ 2,921 ഏക്കർ പ്രദേശം കത്തിനശിച്ചു.
ചൊവ്വാഴ്ച പ്രാ​ദേശിക സമയം രാവി​ലെ 10.30 ഓടെയാണ് കാട്ടുതീയുണ്ടായത്. പടിഞ്ഞാറൻ ലോസ് ആഞ്ജലസിലെ പസഫിക് പാലിസേഡ്സ് മേഖലയിൽ 10 ഏക്കർ വനത്തിന് പിടിച്ച തീ മണിക്കൂറുകൾക്കുള്ളിൽ 3000 ഏക്കറിലേക്ക് പടർന്നുപിടിക്കുകയായിരുന്നു. 10 കിലോമീറ്റർ അകലെയുള്ള വെനിസ് ബീച്ചി​ലും കാട്ടുതീയുടെ പുക പടർന്നുപിടിച്ചു. വരണ്ട കാലാവസ്ഥയും ശക്തമായ കാറ്റുമാണ് അതിവേഗത്തിൽ കാട്ടുതീ പടരാൻ കാരണമായതെന്ന് കാലിഫോർണിയയിലെ വന സംരക്ഷണ, അഗ്നിശമന വകുപ്പ് അറിയിച്ചു. ദുരന്തസാധ്യത മുന്നിൽ കണ്ട് അഞ്ചു ല​ക്ഷത്തോളം വീടുകളിലേക്കുള്ള വൈദ്യുതി വിതരണം നിർത്തിവെച്ചു. മണിക്കൂറിൽ 160 കിലോ മീറ്റർ ദൂരത്തിൽ വീശിയടിക്കുന്ന കാറ്റ് വരും ദിവസങ്ങളിലും തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ ഉദ്യോഗസ്ഥർ നൽകുന്ന അറിയിപ്പ്.

Related Posts