ശതകോടീശ്വരൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പ് വൻ നിക്ഷേപവുമായി കൊച്ചിയിലേക്കെത്തുന്നു. കേരളത്തിന് വൻ തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നു വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു. തുടക്കത്തില്‍ 500 കോടി നിക്ഷേപിച്ച് കളമശേരിയില്‍ ലോജിസ്റ്റിക്സ് പാര്‍ക്ക് ആരംഭിക്കുമെന്ന് വ്യവസായമന്ത്രി പി.രാജീവ് പറഞ്ഞു. ഇതിനായി 70 ഏക്കര്‍ സ്ഥലം അദാനി ഗ്രൂപ്പ് ഏറ്റെടുത്തുകഴിഞ്ഞു. അത്യാധുനിക സൗകര്യങ്ങളോടെയുള്ള ലോജിസ്റ്റിക്സ് പാര്‍ക്കാണ് കളമശ്ശേരിയില്‍ സജ്ജമാക്കുക. അദാനിയുടെ നിക്ഷേപം കേരളത്തില്‍ വന്‍തോതില്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കുമെന്നും മന്ത്രി പി.രാജീവ് പറഞ്ഞു. ലോജിസ്റ്റിക്സ് മേഖലയിലെ മുന്‍നിര കമ്പനികള്‍ ഇവിടെ എത്തും. ഫ്ലിപ് കാര്‍ട്ട് ഡിസംബറില്‍ ഇവിടെ പ്രവര്‍ത്തനം തുടങ്ങും. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ വെയര്‍ഹൗസുകളാണ് പാര്‍ക്കില്‍ ഉണ്ടാവുക. വിഴിഞ്ഞം തുറമുഖത്തിന്‍റെ രണ്ടാം ഘട്ട വികസനത്തിന് മൂന്ന് വർഷങ്ങളിലായി 10,000 കോടി രൂപ കൂടി അദാനി ഗ്രൂപ്പ് നിക്ഷേപിക്കും. ഇതുവരെ അദാനിയും സംസ്ഥാനവും ചേര്‍ന്ന് 7900 കോടി രൂപയോളം നിക്ഷേപിച്ചുകഴിഞ്ഞു. വിഴിഞ്ഞം തുറമുഖം ആരംഭിച്ചതുമുതലേ വന്‍കുതിപ്പിലാണ്.

Related Posts