കണ്ണൂർ മാതമംഗലം പുലിയൂർകാളി ക്ഷേത്രോത്സവത്തിനിടെ സ്ത്രീയുടെ മാല പൊട്ടിച്ച സംഘത്തിലെ കർണാടകയിലെ ഗുൽബർഗ് സ്വദേശികളായ രണ്ടുപേരെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. മാതമംഗലം പറവൂർ സ്വദേശി പി.വി. രോഹിണിയുടെ അഞ്ചരപ്പവൻ സ്വർണമാല നാലുപേർ ചേർന്ന് കഴുത്തിൽനിന്ന് പൊട്ടിച്ചത്. തൊഴാൻ വരിയിൽ നിൽക്കുമ്പോൾ രോഹിണിയുടെ പിറകിലുള്ള നാല് സ്ത്രീകൾ ചേർന്ന് മാല പൊട്ടിക്കുകയായിരുന്നു. രോഹിണി മോഷ്ടാക്കളുടെ പിന്നാലെ കരഞ്ഞുകൊണ്ട് ഓടി. നാട്ടുകാർ ചേർന്ന് രണ്ടുപേരെ പിടികൂടി. സംഘത്തിലുണ്ടായ രണ്ടുപേർ സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു.

മാല മോഷ്‌ടിക്കുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ സംഭവം കഴിഞ്ഞയുടൻതന്നെ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു. പിടികൂടിയ സ്ത്രീകളിൽനിന്ന് മാല കിട്ടിയില്ല. രക്ഷപ്പെട്ട സ്ത്രീകളുടെ കൈവശമായിരിക്കാം മാലയെന്ന സംശയത്തിലാണ് പോലീസ്.

Related Posts