സമന്വയ എജുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗ് ബാലഗോകുലത്തിലെ കുട്ടികൾക്ക് വിഷു കൈനീട്ടം നൽകി. ബാലഗോകുലം ഭാരവാഹികൾ വിവിധ ബാലഗോകുലങ്ങൾ സന്ദർശിച്ചു കുട്ടികൾക്കു അതാതു ബാലഗോകുലം സ്ഥാനീയ സമിതി ഭാരവാഹികളുടെ സാന്നിധ്യത്തിൽ വിഷു കൈനീട്ടവും ആശംസ കാർഡുകളും നൽകി. കെ ജി ഹള്ളി സ്ഥാനീയ സമിതിയുടെ അമ്പാടി, ചൊക്കസാന്ദ്ര സ്ഥാനീയ സമിതിയുടെ പാഞ്ചജന്യം, ടെംപിൾ ഏരിയ സ്ഥാനീയ സമിതിയുടെ വൃന്ദാവനം ശിശു, വൃന്ദാവനം ബാല, അബ്ബിഗ്ഗെരെ സ്ഥാനീയ സമിതിയുടെ ഗോവർദ്ധനം, സോമഷെട്ടി ഹള്ളി സ്ഥാനീയ സമിതിയുടെ കൃഷ്ണായനം, ഹുരുളിചിക്കന ഹള്ളിയുടെ സുദർശനം ബാലഗോകുലം എന്നിവിടങ്ങളിലാണ് വിഷു കൈനീട്ടം നൽകിയത്.
