എം.ടി. വാസുദേവന്‍ നായരുടെ ചിത്രങ്ങളുള്ള പുസ്തകം മാതൃഭൂമി ചീഫ് ഫോട്ടോഗ്രാഫര്‍ കെ.കെ. സന്തോഷ് പകര്‍ത്തിയ ‘എം.ടി.- കാലത്തിന്റെ കാല്പാടുകള്’ പ്രകാശനം ചെയ്തു. എഴുത്തുകാരനും മുന്‍ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാറില്‍ നിന്ന് എം.ടിയുടെ മകളും നര്‍ത്തകിയുമായ അശ്വതി വി. നായര്‍ പുസ്തകം ഏറ്റുവാങ്ങി. കോഴിക്കോട് കെ.പി.കേശവമേനോന് ഹാളിലാണ് എം.ടിയുടെ 92-ാം ജന്മദിനമായ ചൊവ്വാഴ്ച്ച വൈകീട്ട് പ്രകാശന ചടങ്ങ് നടന്നത്.
എം.ടി.യെ പിന്തുടർന്ന കെ.കെ. സന്തോഷ് കഴിഞ്ഞ 30 വർഷമായി തന്റെ ക്യാമറകൊണ്ട് രചിച്ച എം.ടി.യുടെ ജീവചരിത്രമാണ് ഈ പുസ്തകമെന്ന് ചടങ്ങിന് അധ്യക്ഷത വഹിച്ച മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ പറഞ്ഞു. വലിയ ഗൗരവക്കാരനായ എം.ടി. ഒരിക്കലും ഫോട്ടോഗ്രാഫർമാർക്ക് ഇണങ്ങുന്ന വ്യക്തിയായിരുന്നില്ല. ഫോട്ടോയെടുക്കാൻ നിന്നു കൊടുക്കുക എന്നത് അദ്ദേഹത്തിൻ്റെ ശീലമല്ല. എന്നാലും എം.ടി.യെ ഫോട്ടോകളിലായി പകർത്തിവെക്കുക എന്നത് തൻ്റെ ജീവിതനിയോഗമായി കരുതിയാണ് കെ.കെ. സന്തോഷ് ഇത്രയും ചിത്രങ്ങൾ ശേഖരിച്ചുവെച്ചത്.
എം.ടി. വാസുദേവൻ നായരുടെ കെ.കെ. സന്തോഷ് പകർത്തിയ അപൂർവചിത്രങ്ങൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ പ്രകാശനവേളയിൽ സംബന്ധിക്കാൻ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനുഭവ ബോധ്യമില്ലാത്തതൊന്നും അദ്ദേഹം എഴുതിയിട്ടില്ലെന്നും എഴുത്തില്‍ സത്യസന്ധത പുലര്‍ത്തിയ എഴുത്തുകാരനാണ് എം.ടിയെന്നും കെ. ജയകുമാര്‍ പറഞ്ഞു.