കേരളത്തിൻ്റെ ചരിത്രത്തില്‍ സുപ്രധാന നാഴികക്കല്ലായ അതി ദരിദ്രരില്ലാത്ത കേരളം പിറന്നു. കേരളപ്പിറവി ദിനത്തില്‍ ഈ സുപ്രധാന പ്രഖ്യാപനത്തിനായി കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം ചേര്‍ന്നു.

സഹകരിക്കാന്‍ തയ്യാറല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സഭയില്‍ അറിയിച്ചു. ശബരിമല സ്വര്‍ണത്തട്ടിപ്പില്‍ സമരത്തില്‍ ആയതിനാലും അതിദരിദ്രമുക്ത പ്രഖ്യാപനം തട്ടിപ്പ് ആയതിനാലും സഭ ബഹിഷ്‌കരിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു. തുടര്‍ന്നു മുദ്രാവാക്യം വിളികളോടെ പ്രതിപക്ഷം ഇറങ്ങിപ്പോയി. പ്രതിപക്ഷത്തിന് കേരളത്തിൻ്റെ ഈ സുപ്രധാന നേട്ടം സഹിക്കാന്‍ കഴിയാത്തതിനാലാണ് സഭ ബഹിഷ്‌കരിക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ശുദ്ധ തട്ടിപ്പ് എന്ന പ്രതിപക്ഷത്തിൻ്റെ ആരോപണം സ്വന്തം ശീലത്തില്‍ നിന്നുള്ള പ്രഖ്യാപനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Related Posts