2025-ലെ മികച്ച സിനിമയ്ക്കുള്ള 49-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് ദിൻജിത് അയ്യത്താൻ സംവിധാനം ചെയ്‌ത ‘എക്കോ’ നേടി. ഡൊമിനിക്ക് അരുൺ ആണ് മികച്ച സംവിധായകൻ (ചിത്രം: ലോകഃ ചാപ്റ്റർ വൺ ചന്ദ്ര). 60 ചിത്രങ്ങളാണ് ഇക്കുറി അപേക്ഷിച്ചത്. ഡോ. ജോർജ് ഓണക്കൂർ ചെയർമാനും തേക്കിൻകാട് ജോസഫ്, ഡോ. അരവിന്ദൻ വല്ലച്ചിറ, ഡോ. ജോസ് കെ. മാനുവൽ, എ. ചന്ദ്രശേഖർ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡുകൾ നിർണയിച്ചത്. സമഗ്രസംഭാവനകളെ മാനിച്ച് നൽകുന്ന ചലച്ചിത്രരത്നം പുരസ്കാരം ഗായകൻ എം.ജി. ശ്രീകുമാറിന് സമ്മാനിക്കും.

‘ഹൃദയപൂർവം’, ‘തുടരും’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മോഹൻലാൽ മികച്ച നടനായി. അനശ്വര രാജൻ (ചിത്രം: രേഖാചിത്രം, മിസ്റ്റർ ആൻഡ് മിസിസ് ബാച്ചിലർ), കല്യാണി പ്രിയദർശൻ (ചിത്രം: ലോകഃ ചാപ്റ്റർ വൺ ചന്ദ്ര) എന്നിവർ മികച്ച നടിക്കുള്ള അവാർഡ് പങ്കിടും.
ടി.ജി. രവി, ഇന്ദ്രൻസ്, കൈതപ്രം ദാമോദരൻ നമ്പൂതിരി, കല്ലിയൂർ ശശി, ഊർമിള ഉണ്ണി, ബി. അരുന്ധതി എന്നിവർക്ക് ചലച്ചിത്രപ്രതിഭാപുരസ്‌കാരം ലഭിക്കും. സംവിധായകൻ പ്രിയദർശനാണ് റൂബി ജൂബിലി അവാർഡ്.

മികച്ച ജനപ്രിയ ചിത്രം: സർവം മായ (സംവിധാനം: അഖിൽ സത്യൻ)
മികച്ച രണ്ടാമത്തെ ചിത്രം: ‘രേഖാചിത്രം
മികച്ച രണ്ടാമത്തെ നടൻ: പ്രകാശ് വർമ (തുടരും), ദിലീഷ് പോത്തൻ (റോന്ത്).
മികച്ച രണ്ടാമത്തെ നടി: ഹണി റോസ് (റേച്ചൽ), ശുഭ വയനാട് (ശാന്തി ദ റിഫ്ലക്ഷൻ ഓഫ് ട്രൂത്ത്).
അഭിനയമികവിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: ഡോ. മനോജ് ഗോവിന്ദൻ (പെരിയോൻ), സംഗീത് പ്രതാപ് (ഹൃദയപൂർവം), സന്ദീപ് പ്രദീപ് (എക്കോ), ട്വിങ്കിൾ ജോബി (എ പ്രഗ്നൻ്റ് വിഡോ), മീനാക്ഷി (പ്രൈവറ്റ്).
മികച്ച ബാലതാരം: ധാർമിക് സുധാകരൻ (പച്ചത്തെയ്യം), ദേവനന്ദ ജിബിൻ (കല്യാണമരം).
മികച്ച കഥ: ജി.ആർ. ഇന്ദുഗോപൻ (പൊന്മാൻ).
മികച്ച തിരക്കഥ: രാജേഷ് തില്ലങ്കരി (എ പ്രഗ്നന്റ്റ് വിഡോ).
മികച്ച ഛായാഗ്രാഹകൻ: മുഹമ്മദ് എ. (തന്തപ്പേര്).
മികച്ച ഗാനരചയിതാവ്: മഹേഷ് ഗോപാൽ (മിസ്റ്റർ ആൻഡ് മിസിസ് ബാച്ചിലർ), മുരളി നീലാംബരി (വടു).
മികച്ച സംഗീതസംവിധാനം: ജേക്‌സ് ബിജോയ് (നരിവേട്ട, ലോകഃ ചാപ്റ്റർ വൺ ചന്ദ്ര).
മികച്ച പിന്നണി ഗായകൻ: നവനീത് ഉണ്ണികൃഷ്‌ണൻ (ഗാനം: വിടപറയാം, ചിത്രം: ഹൃദയപൂർവം).
മികച്ച പിന്നണി ഗായിക: സിത്താര കൃഷ്‌ണകുമാർ (ഗാനം: മിന്നൽവള, ചിത്രം: നരിവേട്ട), ജെ. ആർ. ദിവ്യനായർ (ഗാനം: മധുരമായൊരു കോകിലനാദം, ചിത്രം: നേരറിയും നേരത്ത്).
മികച്ച കലാസംവിധായകൻ: സുനിൽ ലാവണ്യ (ജഗള).
മികച്ച ചിത്രസന്നിവേശകൻ: പ്രവീൺ പ്രഭാകർ (കളങ്കാവൽ).
മികച്ച ശബ്ദമിശ്രണം: എം.ആർ. രാജാകൃഷ്‌ണൻ (എൽ 2 എമ്പുരാൻ).
മികച്ച മേക്കപ്പ്മാൻ: റോണക്‌സ് സേവ്യർ (ലോകഃ ചാപ്റ്റർ വൺ ചന്ദ്ര).
മികച്ച വസ്ത്രാലങ്കാരം: മിനിമ ഷാജി (മൂന്നാം നൊമ്പരം).
മികച്ച ബാലചിത്രം: ദൈവത്താൻകുന്ന് (സംവിധാനം: ജോഷി മാത്യു, നിർമാണം: ബേബി മാത്യു സോമതീരം)

Related Posts