കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ സിപിഎം നേതാവും എംപിയുമായ കെ.രാധാകൃഷ്ണനു വീണ്ടും സമൻസ്. ഈ മാസം പതിനേഴിന് ചോദ്യം ചെയ്യാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചിരിക്കുന്നത്. നേരത്തെ ലഭിച്ച സമൻസിൽ കെ രാധാകൃഷ്ണൻ ഹാജരായിരുന്നില്ല. പാർലമെൻ്റ് സമ്മേളനം നടക്കുന്നതിനാൽ ഹാജരാകാനാകില്ലെന്ന് കെ രാധാകൃഷ്ണൻ ഇ ഡി യെ അറിയിച്ചിരുന്നു. തിങ്കളാഴ്‌ച ഡൽഹിയിലെ ഓഫീസില്‍ ഹാജരാകണമെന്ന് കാട്ടി രാധാകൃഷ്ണന് വീണ്ടും ഇഡി സമന്‍സ് അയച്ചു. കരുവന്നൂർ കേസിനെ സംബന്ധിച്ച ഇ.ഡി സമ്മൻസ് രാഷ്‌ട്രീയ പകപോക്കലെന്നാണ് കെ. രാധാകൃഷ്ണൻ പ്രതികരിച്ചത്.

കരുവന്നൂർ കളളപ്പണ ഇടപാട് കേസിൽ അന്വേഷണ ഉദ്യോ​ഗസ്ഥനെ മാറ്റി പകരം പുതിയ ഉദ്യോ​ഗസ്ഥനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നിയമിച്ചിരുന്നു. കേസന്വേഷത്തിൻ്റെ ചുമതല ഉണ്ടായിരുന്ന ഡപ്യൂട്ടി ഡയറക്ടർ പി രാധാകൃഷ്ണനെ കൊച്ചിയിലെ തന്നെ മറ്റൊരു യൂണിറ്റിലേക്ക് മാറ്റി. തുടർന്ന് ചെന്നൈയിൽ നിന്ന് സ്ഥലം മാറിയെത്തുന്ന മലയാളി രാജേഷ് നായരെ അന്വേഷണത്തിന് ചുമതലപ്പെടുത്തി.

Related Posts