കണ്ണൂരിൽ ഒന്നര വയസുള്ള കുട്ടിയെ കടൽ ഭിത്തിയിൽ എറിഞ്ഞു കൊന്ന കേസിൽ തളിപ്പറമ്പ് അഡീ. സെഷൻസ് കോടതി ഇന്ന് വിധി പറയും. കണ്ണൂർ തയ്യിൽ സ്വദേശി ശരണ്യയും സുഹൃത്ത് വലിയന്നൂരിലെ നിധിനുമാണ് പ്രതികൾ. 2020 ഫെബ്രുവരി 17നായിരുന്നു സംഭവം.

കാമുകന്‍റെ ഒപ്പം ജീവിക്കാൻ വേണ്ടി ഒന്നരവയസുളള സ്വന്തം മകൻ വിയാനെ കടൽ തീരത്തെ പാറക്കൂട്ടത്തിലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ അകന്നു കഴിഞ്ഞിരുന്ന ഭർത്താവ് പ്രണവിനെ കുടുക്കാനും ശരണ്യ പദ്ധതിയിട്ടു. 2025 ൽ വിചാരണയ്ക്കിടെ കോഴിക്കോട് വച്ച് ശരണ്യ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. 47 സാക്ഷികളെ കേസിൽ വിസ്തരിച്ചു. തളിപ്പറമ്പ് കോടതി മാസങ്ങൾ നീണ്ട വിചാരണക്ക് ശേഷമാണ് വിധി പറയുന്നത്.

Related Posts