സംസ്ഥാനത്ത് കെ ഹോംസ് പദ്ധതികളുടെ പ്രാരംഭ ചിലവുകള്‍ക്കായി ബജറ്റിൽ 5 കോടി രൂപ അനുവദിച്ചു. സംസ്ഥാനത്ത് ആൾതാമസമില്ലാതെ ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ പരമാവധി പ്രയോജനപ്പെടുത്തി ടൂറിസം വികസനത്തിൻ്റെ ഭാഗമായി വിനോദസഞ്ചാരികള്‍ക്ക് താമസിക്കാൻ നല്‍കുന്നതാണ് കെ ഹോം പദ്ധതി.

ലോകത്തുള്ള സമാന സംരംഭങ്ങളിൽ നിന്ന് മാതൃകകളും നടത്തിപ്പുരീതികളും സ്വീകരിച്ച് മിതമായ നിരക്കിൽ വീടുകളിൽ താമസമൊരുക്കുക എന്നതാണ് കെ ഹോം പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

വീട്ടുടമകൾക്ക് വരുമാനത്തിനപ്പുറം ഒഴിഞ്ഞുകിടക്കുന്ന വീടുകളുടെ സുരക്ഷയും പരിപാലനവും പദ്ധതിയിലൂടെ ഉറപ്പുവരുത്താൻ കഴിയും. പൈലറ്റ് പദ്ധതിയാണ് ആദ്യം നടപ്പിലാക്കുക. ഇതിൻ്റെ ഫലം വിലയിരുത്തി.

സംസ്ഥാന വ്യാപകമായി കെ ഹോംസ് പദ്ധതി നടപ്പിലാക്കുമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ വ്യക്തമാക്കി. കുമരകം, ഫോർട്ട് കൊച്ചി, മൂന്നാർ,കോവളം എന്നിവടങ്ങളിലെ 10 കിലോ മീറ്റർ ചുറ്റളവിലാണ് കെ ഹോംസ് ആരംഭിക്കുന്നത്.

Related Posts