തൻ്റെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടില്ലെങ്കിൽ താൻ ഉറപ്പായും കോടതിയിൽ പോകുമെന്നും നിയമപോരാട്ടത്തിലൂടെ ജയിക്കുമെന്ന് ഉത്തമ ബോധ്യമുണ്ടെന്നും നടി അൻസിബ മാധ്യമങ്ങളോട് പറഞ്ഞു.

‘ടിനി ടോമിന് ഒരുപാട് ഇൻഫ്ലുവൻസ് ഉണ്ടായേക്കാം. രാഷ്ട്രീയ പാർട്ടികളുമൊക്കെയായിട്ട് ബന്ധമുള്ള ആളായിരിക്കാം. എന്ത് തന്നെയുണ്ടെങ്കിലും ഇന്നത്തെ കേരള സർക്കാർ എൻ്റെ കൂടെ നിൽക്കുമെന്ന് ഞാൻ വിശ്വസിക്കുകയാണ്. ഏത് മന്ത്രിമാരുടെ കൂടെയും നിന്ന് അദ്ദേഹം ഫോട്ടോ എടുക്കുന്നത് കാണുന്നുണ്ട്. ‘ ഒരിക്കലും തെറ്റിൻ്റെ കൂടെ ​ഗവൺമെന്റ് നിൽക്കില്ല എന്ന് ഉറപ്പുണ്ട്. ന്യായത്തിൻ്റെ കൂടെയേ നിൽക്കുകയുള്ളൂ. അതുകൊണ്ട് എന്തായാലും സർക്കാർ എൻ്റെ കൂടെ നിൽക്കുമെന്ന് ഉറപ്പുണ്ട്. അമ്മ സംഘടനയുടെ ഇസി വാട്സാപ്പ് ​ഗ്രൂപ്പിൽ തന്നെ എനിക്കെതിരെ ടിനി ടോം ഡബിൾ ഡാഡി സിൻഡ്രോം എന്ന് അയച്ച മെസേജുണ്ട്. 17 പേരുള്ള ഇസി ​ഗ്രൂപ്പിലാണ് അദ്ദേഹം ഇങ്ങനെയൊരു മെസേജ് എനിക്കിട്ടത്. അത് പോലും ചോദ്യം ചെയ്യാൻ ആ ​ഗ്രൂപ്പിൽ ആരുമുണ്ടായില്ല. പൊതുസമൂഹത്തിൽ വന്ന് എനിക്ക് പറയേണ്ടി വന്ന അവസ്ഥയാണ്. മാധ്യമങ്ങളുടെ സമ്മർദ്ദം കാരണമാണ് ഒരു സമിതി രൂപീകരിക്കാമെന്ന് അമ്മയിൽ നിന്ന് മെയിൽ വരുന്നത്. പിന്നീട് എനിക്ക് ഒരു മെയിൽ വന്നിട്ടില്ല. ആ സമിതിയിൽ ആരൊക്കെയാണ് ഉള്ളത് എന്ന് പറഞ്ഞിട്ട്. ഇന്ന ആളുകളാണ് സമിതിയിലുള്ളതെന്ന് ചാനലുകളിലൂടെയാണ് ഞാൻ അറിയുന്നത്.’ അൻസിബ പറഞ്ഞു.

Related Posts