ഇ​സ്ര​യേ​ലും അ​മേ​രി​ക്ക​യും ഇ​റാ​നെ​തി​രെ ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ളി​ലും ഇ​റാ​ൻ ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ലും ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് ഇ​ന്ത്യ. സ​മാ​ധാ​ന​ത്തി​ന് ആ​ഹ്വാ​നം ചെ​യ്തു​കൊ​ണ്ട് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന പു​റ​ത്തി​റ​ക്കി. അ​മേ​രി​ക്ക​യു​ടേ​യോ ഇ​സ്ര​യേ​ലി​ന്‍റെ​യോ പേ​ര് ഇ​റാ​നി​ല്‍ ന​ട​ന്ന ആ​ക്ര​മ​ണ​ങ്ങ​ളെ അ​പ​ല​പി​ക്കു​ന്ന പ്ര​സ്താ​വ​ന​യി​ല്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ​രാ​മ​ര്‍​ശി​ച്ചി​ട്ടി​ല്ല.

സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യ്ക്ക് മു​ന്‍​ഗ​ണ​ന ന​ല്‍​കു​ന്ന വി​ധ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്ക​ണം. സം​ഘ​ര്‍​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യ എ​ല്ലാ ക​ക്ഷി​ക​ളും സം​യ​മ​നം പാ​ലി​ക്ക​ണം. അ​ടി​സ്ഥാ​ന പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നും സം​ഘ​ര്‍​ഷ​ങ്ങ​ള്‍ കു​റ​യ്ക്കു​ന്ന​തി​നും ച​ര്‍​ച്ച​ക​ളും ന​യ​ത​ന്ത്ര ഇ​ട​പെ​ട​ലും ആ​വ​ശ്യ​മാ​ണ്. എ​ല്ലാ രാ​ജ്യ​ങ്ങ​ളു​ടെ​യും പ​ര​മാ​ധി​കാ​ര​വും പ്ര​ദേ​ശി​ക സ​മ​ഗ്ര​ത​യും മാ​നി​ക്ക​പ്പെ​ട​ണ​മെ​ന്നും ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ടു.

പ​ശ്ചി​മേ​ഷ്യ​യി​ലെ ഇ​ന്ത്യ​ക്കാ​രു​ടെ സു​ര​ക്ഷ രാ​ജ്യ​ത്തി​ന് പ്ര​ധാ​ന​മാ​ണ്. പൗ​ര​ന്‍​മാ​രു​ടെ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രി​ക്കും ഇ​ന്ത്യ​യു​ടെ ദൗ​ത്യ​ങ്ങ​ള്‍. പൗ​ര​ന്‍​മാ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. ക​ര്‍​ശ​ന​മാ​യി പ്രാ​ദേ​ശി​ക​മാ​യ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​നു​സ​രി​ക്ക​ണ​മെ​ന്നും വി​ദേ​ശകാ​ര്യ മ​ന്ത്രാ​ല​യം പ​ത്ര​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചിട്ടുണ്ട്.

Related Posts