വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ദേവ്‌ദത്ത് പടിക്കലും അക്ഷർ പട്ടേലും രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്കുള്ള ടീമിലേക്ക് തിരിച്ചെത്തി. കരുൺ നായർക്ക് സ്ഥാനം നഷ്ട‌മായി. ചീഫ് സെലക്‌ടർ അജിത് അഗാർക്കറാണ് വ്യാഴാഴ്ച‌ ശുഭ്‌മാൻ ഗില്ലിൻ്റെ നേതൃത്വത്തിലുള്ള 15 അംഗ ടീമിനെ ടീമിനെ പ്രഖ്യാപിച്ചത്. രവീന്ദ്ര ജഡേജയാണ് ടീമിൻ്റെ വൈസ് ക്യാപ്റ്റൻ. പരിക്കാണ് കാരണം പുറത്തായ വൈസ് ക്യാപ്റ്റൻ ഋഷഭ് പന്തിനെ ടീമിലേക്ക് പരിഗണിച്ചില്ല.

ധ്രുവ് ജുറെലും തമിഴ്‌നാടിൻ്റെ എൻ. ജഗദീശനും വിക്കറ്റ് കീപ്പറാകും. ഓസ്ട്രേലിയ എക്കെതിരായ ആദ്യ അനൗദ്യോഗിക ടെസ്റ്റിൽ ജഗദീശൻ, 113 പന്തിൽ നിന്ന് 64 റൺസ് നേടിയിരുന്നു. ആവശ്യമെങ്കിൽ മൂന്നാമത്തെ സ്പെഷ്യലിസ്റ്റ് ഓപ്പണറായും താരത്തെ പരിഗണിക്കാം. രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, വാഷിങ്‌ടൺ സുന്ദർ, അക്ഷർ പട്ടേൽ എന്നിവർ സ്‌പിൻ വിഭാഗത്തെ നയിക്കും. ജസ്പ്രീത്‌ ബുംറയും മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും പേസ് ആക്രമണത്തിന് നേതൃത്വം നൽകും.

Related Posts