സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അതിതീവ്ര മഴ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിരുന്നെങ്കിലും മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. 8 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ് നൽകിയിരിക്കുന്നത്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഇന്നും അതിശക്തമായ മഴയ്ക്ക് തന്നെയാണ് സാധ്യത. തെക്കൻ ഗുജറാത്തിനു മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. മറ്റൊരു ചക്രവാതച്ചുഴി വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായും സ്ഥിതിചെയ്യുകയാണ്.
കോഴിക്കോട്, വയനാട് ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, ജില്ലകളിൽ യെല്ലോ അലേർട്ടാണ്. എറണാകുളം, തൃശൂർ, മലപ്പുറം, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കാസർകോട് റെഡ് അലേർട്ടാണ്. ഇന്നും നാളെയും തെക്കൻ തമിഴ്നാട് തീരത്തും ഗൾഫ് ഓഫ് മന്നാറിലും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
ഇന്ന് മുതൽ വ്യാഴാഴ്ചവരെ (19/06/2025) വരെ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. വടക്കൻ തമിഴ് നാട് തീരം അതിനോട് ചേർന്നിട്ടുള്ള കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 – 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റിനും ഇന്ന് സാധ്യതയുണ്ട്.
കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 തൊട്ട് 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.