കൊല്ലത്തെ മരുത്തടി ക്ഷേത്രോത്സവത്തിനിടെ 18കാരന് ക്രൂരമർദ്ദനം. കുന്നത്തൂർ സ്വദേശി ഹരികൃഷ്ണനാണ് മർദ്ദനമേറ്റത്. ഞായറാഴ്ചയാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഒരു സംഘം ആളുകൾ ചേർന്ന് ഹരികൃഷ്ണനെയും സഹോദരനെയും വളഞ്ഞിട്ട് ആക്രമിക്കുകയും ക്രൂരമർദ്ദനമേൽക്കുന്നതും തലയ്ക്കടിയേറ്റ് ബോധരഹിതനായി വീഴുന്നതും ദൃശ്യങ്ങളിൽ കാണാം.
ഹരികൃഷ്ണൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഹരികൃഷ്ണന്റെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. നാലുപേരെ കൂടി പിടികൂടാനുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.