കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരത്തിൽ ശ്രീലങ്കയെ 30 റൺസിന് തോൽപ്പിച്ച് ഇന്ത്യൻ വനിതകൾ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ റെക്കാർഡ് സ്കോറായ 221/2 ഉയർത്തിയതിന് ശേഷം ലങ്കയെ 191/6ൽ ഒതുക്കുകയായിരുന്നു. അർദ്ധസെഞ്ച്വറികൾ നേടുകയും ഓപ്പണിംഗിൽ 162 റൺസിൻ്റെ റെക്കാർഡ് കൂട്ടുകെട്ട് സൃഷ്ടിക്കുകയും ചെയ്ത ഷെ​ഫാ​ലി​ ​വ​ർ​മ്മ​യും​ ​(46​ ​പ​ന്തു​ക​ളി​ൽ​ 79​ ​റ​ൺ​സ്),​ ​ ​സ്മൃ​തി​ ​മാ​ന്ഥ​ന​യും​ ​(48​ ​പ​ന്തു​ക​ളി​ൽ​ 80​ ​റ​ൺ​സ്) ചേർന്നാണ് ഇന്ത്യയ്ക്ക് ജയമൊരുക്കിയത്.

Related Posts