കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലർ ഗ്രേസി ജോസഫിന് കുത്തേറ്റു. ഗ്രേസിയെ മകനാണ് കുത്തി പരുക്കേൽപ്പിച്ചത്. ഗ്രേസിയെ ആക്രമിച്ചതിന് ശേഷം മകൻ സംഭവസ്‌ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. മുന്ന് തവണ ശരീരത്തിൽ കുത്തേറ്റ ഗ്രേസിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗ്രേസിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഗ്രേസി നടത്തിയിരുന്ന കടയിൽ എത്തിയാണ് മകൻ ആക്രമിച്ചത്.
ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു സംഭവം. സംഭവത്തിൽ എറണാകുളം ടൗൺ നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മകൻ ഗ്രേസിയുമായി വാക്കുതർക്കമുണ്ടായതായും തർക്കത്തിനൊടുവിൽ ഗ്രേസിയെ കത്തി കൊണ്ട് കുത്തുകയായിരുന്നു എന്നുമാണ് വിവരം.