മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ദില്ലിയിൽ ഇന്നും പ്രതിഷേധത്തിന് ഒരുങ്ങി ഇടത് വിദ്യാർഥി സംഘടനകൾ. ജന്തർ മന്തറിൽ സമരം നടത്താൻ അനുമതി തേടി സംഘടനകൾ വീണ്ടും പൊലീസിനെ സമീപിക്കും. വൈകിട്ട് സുപ്രീംകോടതിയിലേക്ക് മാർച്ചും നടത്തും. ഇതിനിടെ ഇന്ത്യാ സഖ്യത്തിൻ്റെ യോഗവും ഇന്ന് ചേരും.
ഗ്യാനേഷ് കുമാറിനെ നീക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. എൽഡിഎഫ് പ്രമേയത്തെ പിന്തുണയ്ക്കുമ്പോൾ ബിജെപി എതിർക്കും. ഗ്യാനേഷ് കുമാറിൻ്റെ നേതൃത്വത്തിൽ നടന്ന തിരഞ്ഞെടുപ്പുകൾ അട്ടിമറിക്കപ്പെട്ടതാണെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് ബിജെപി ഇന്ന് നിയമസഭയിലേക്ക് മാർച്ചും നടത്തും.